വിമലഗിരി ഇന്റർനാഷണൽ സ്കൂളിന് നൂറുമേനി വിജയം
1547187
Thursday, May 1, 2025 5:10 AM IST
മൂവാറ്റുപുഴ: വിമലഗിരി ഇന്റർനാഷനൽ സ്കൂളിന് നൂറുമേനി വിജയം. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വിമലഗിരി ഇന്റർനാഷനൽ സ്കൂൾ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ചു. 90 ശതമാനത്തിനു മുകളിൽ മാർക്കുനേടി 54 ശതമാനം കുട്ടികൾ മികച്ച വിജയം നേടി.
ഉയർന്ന മാർക്ക് 97 ശതമാനം നഥാൻ ജെ. മേച്ചേരിൽ കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉയർന്ന ഡിസ്റ്റിംഗ്ഷനോടുകുടി വിജയിച്ചു. 12 കുട്ടികൾ വിവിധ വിഷയങ്ങളിൽ 100 ശതമാനം മാർക്കും കരസ്ഥമാക്കി.