റോഡ് ഉദ്ഘാടനം ചെയ്തു
1546727
Wednesday, April 30, 2025 4:56 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം ചെലവഴിച്ചു നവീകരിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ ചെളിക്കുഴി തണ്ട് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വർഷിക പദ്ധതിയിലുൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിനെയും കോതമംഗലം നഗരസഭയേയും ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ-43ലേക്കുള്ള റോഡാണ് പൂർത്തീകരിച്ചിട്ടുള്ളത്. സ്ഥിരം സമിതി അധ്യക്ഷൻ ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു.