ലഹരിക്കെതിരെ നീന്തൽ പരിശീലനം ഇന്ന്
1547188
Thursday, May 1, 2025 5:10 AM IST
ഇലഞ്ഞി: ലഹരിക്കെതിരെ നീന്തൽ പരിശീലന പരിപാടി ഇന്ന് രാവിലെ ഏഴിന് സെന്റ് ഫിലോമിനാസ് പൂളിൽ ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടി 30നു സമാപിക്കും. ഇന്നു രാവിലെ കോട്ടയം ബസേലിയോസ് കോളജ് പ്രഫ. സെൽവി സേവ്യർ ഉദ്ഘാടനം ചെയ്യും.
ഫാ. ജോണ് എറണ്യാകുളത്തിൽ അധ്യക്ഷത വഹിക്കും. പരിശീലനത്തിന് കെ.കെ. ബിന്ദു, സോനാ സുധീഷ്, പി.കെ. വിഷ്ണു എന്നിവർ നേതൃത്വം നൽകും.