നവീകരിച്ച യാക്കോബായ വൈദിക സെമിനാരി ചാപ്പൽ കൂദാശ
1546722
Wednesday, April 30, 2025 4:53 AM IST
മുളന്തുരുത്തി: യാക്കോബായ സഭയുടെ മുളന്തുരുത്തിക്കടുത്ത് വെട്ടിക്കലിൽ സ്ഥിതി ചെയ്യുന്ന മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എംഎസ്ഒടി) സെമിനാരിയുടെ നവീകരിച്ച സെന്റ് എഫ്രേം ചാപ്പലിന്റെ കൂദാശ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. സഭയിലെ മെത്രാപ്പോലീത്താമാർ പങ്കെടുത്തു.
1993ൽ സ്ഥാപിച്ച ചാപ്പലിന്റെ ബാഹ്യരൂപം ത്രികോണാകൃതിയിൽ കൂടാര രൂപത്തിലാണ്. ഇപ്പോൾ പുതുതായി നിർമിച്ച അൾത്താരയും ഹൈക്കലായും മൂന്ന് പ്രധാന വാസ്തുശില്പരീതികൾ ചേർന്നതാണ്.
സുറിയാനി, ബറോക്ക്, ബൈസാന്റിയൻ പാരമ്പര്യങ്ങളും വാസ്തുശില്പ ചാരുതയും സമന്വയിപ്പിച്ചുകൊണ്ടാണ് നവീകരണവും നിർമാണവും നിർവഹിച്ചിരിക്കുന്നതെന്ന് സെമിനാരി മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. യാക്കോബായ സഭയുടെ ഇന്ത്യയിലെ ഏക സെമിനാരിയാണിത്.