മേയ്ക്കാട്-മധുരപ്പുറം സെന്റ് ജോർജ് കപ്പേളയിൽ
1546711
Wednesday, April 30, 2025 4:43 AM IST
നെടുമ്പാശേരി: മേയ്ക്കാട്-മധുരപ്പുറം സെന്റ് ജോർജ് കപ്പേളയിൽ തിരുനാൾ മേയ് 3,4 തീയതികളിൽ നടക്കും.
മൂന്നിന് വൈകിട്ട് 5.30ന് വികാരി ഫാ. ജോൺസൺ കൂവേലി കൊടിയേറ്റും. ഇടവകാംഗം ഫാ.സജി കോട്ടക്കലിന്റെ കാർമികത്വത്തിൽ പ്രസുദേന്തി വാഴ്ച, നോവേന, ദിവ്യബലി എന്നിവ നടക്കും.
മേയ് 4ന് വൈകിട്ട് 5.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ബിനീഷ് അഗസ്റ്റിൻ പൂണോളി കാർമികനാകും. തുടർന്ന് പ്രദക്ഷിണം ഉണ്ടായിരിക്കും.