നൂറമേനി കൊയ്ത് ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ
1547191
Thursday, May 1, 2025 5:10 AM IST
കോതമംഗലം: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂളിന് നൂറു ശതമാനം വിജയം. 2014ൽ ആരംഭിച്ച സ്കൂളിലെ ആദ്യ ബാച്ച് കുട്ടികളാണ് ഉന്നത വിജയം നേടിയത്.
പരീക്ഷയെഴുതിയ 20 പേരിൽ 16 പേർ ഡിസ്റ്റിംഗ്ഷനും നാല് പേർ ഫസ്റ്റ് ക്ലാസും നേടി. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമമാണ് മികച്ച വിജയത്തിന് കാരണമെന്ന് സ്കൂൾ പ്രിൻസിപ്പൽ സോജൻ മാത്യു പറഞ്ഞു.
കോതമംഗലം രൂപതയുടെ നേതൃത്വത്തിലുള്ള സ്കൂളിൽ ഈ വർഷം മുതൽ ഹയർ സെക്കൻഡറിയും ആരംഭിക്കും. സ്കൂൾ മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു എം. മുണ്ടക്കൽ, പിടിഎ ഭാരവാഹികളായ നോബിൾ ജോസഫ്, ശ്വേത ജോസ് എന്നിവർ മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ചു.