ഐഎസ്സി, ഐസിഎസ്ഇ പരീക്ഷകളിൽ എംഎ ഇന്റർനാഷണൽ സ്കൂളിന് നൂറ് ശതമാനം വിജയം
1547189
Thursday, May 1, 2025 5:10 AM IST
കോതമംഗലം: ഐഎസ്സി (ക്ലാസ് - 12), ഐസിഎസ്ഇ (ക്ലാസ് - 10) പരീക്ഷകളിൽ എംഎ ഇന്റർനാഷണൽ സ്കൂളിന് നൂറ് ശതമാനം വിജയം. പന്ത്രണ്ടാം ക്ലാസിൽ സയൻസ് സ്ട്രീമിൽ 98.25 ശതമാനം മാർക്ക് നേടി നിയ കാർമൽ ജെയ്സണും കൊമേഴ്സ് സ്ട്രീമിൽ 94.25 ശതമാനം മാർക്ക് നേടി എലീസ ചാഴിക്കാട്ടും ഒന്നാമതെത്തി.
പത്താം ക്ലാസിൽ 96.4 ശതമാനം മാർക്ക് നേടി ഫാത്തിമ പി. നിഷാദും 96.2 ശതമാനം മാർക്ക് നേടി നോവ തെക്കുംപുറവും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. പന്ത്രണ്ടിൽ 29 കുട്ടികൾ പരീക്ഷ എഴുതിയതിൽ 27 പേർ ഡിസ്റ്റിംഗ്ഷനും രണ്ട് കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
പത്താം ക്ലാസിൽ 43 കുട്ടികൾ പരീക്ഷ എഴുതിയതിൽ 41 പേർ ഡിസ്റ്റിംഗ്ഷനും രണ്ട് കുട്ടികൾ ഫസ്റ്റ് ക്ലാസും നേടി. വിജയികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും അഭിനന്ദിച്ചു.