ലഹരിവിരുദ്ധ കൂട്ടയോട്ടം
1546709
Wednesday, April 30, 2025 4:43 AM IST
പെരുമ്പാവൂര്‍: കുറുപ്പംപടി വേങ്ങൂര്‍ മാര്‍ കൗമാ ഹയര്‍ സെക്കന്‍ഡറി സ്കൂളും കുറുപ്പംപടി പോലീസും സംയുക്തമായി ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. സിഐ കേഴ്സണ്‍ മര്‍ക്കോസ് ഫ്ളാഗ് ഓഫ് ചെയ്തു. മാര്‍കൗമാ പള്ളി വികാരി ഫാ. ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ജോഷി കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
വേങ്ങൂര്‍ പള്ളിത്താഴത്തു നിന്നും ആരംഭിച്ച കൂട്ടയോട്ടം ചൂരത്തോട് കവല ചുറ്റി സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു. കുറുപ്പംപടി സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍മാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, സ്കൂള്‍ സ്റ്റാഫ്, മാനേജ്മെന്റ്, പിടിഎ അംഗങ്ങള്‍, വാര്‍ഡംഗം ബിജു പീറ്റര്‍ തുടങ്ങിയവർ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.