ഏലൂർ അമൃത് പദ്ധതി: ടെൻഡറിന് അനുമതിയായി
1547163
Thursday, May 1, 2025 4:31 AM IST
ഏലൂർ: ഏലൂർ മുനിസിപ്പാലിറ്റിയിൽ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ഓവർഹെഡ് സർവീസ് റിസർവോയർ പണിയുന്നതിനുള്ള ടെൻഡറിന് മന്ത്രിസഭായോഗം അനുമതി നൽകി.
മഞ്ഞുമ്മൽ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയാണിത്. മഞ്ഞുമ്മൽ പഴയ ആയുർവേദ കോളേജിന് സമീപം 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് റിസർവോയർ നിർമിക്കാനുള്ള ടെൻഡറിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
6.23 കോടി രൂപയുടേതാണ് കരാർ. പെട്ടെന്നു തന്നെ പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.