സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
1547179
Thursday, May 1, 2025 4:55 AM IST
പറവൂർ: കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കൺവൻഷനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി “ലഹരിയാവാം കളിക്കളങ്ങളോട് “ എന്ന മുദ്രാവാക്യമുയർത്തി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു.
കെപിഎ ജില്ലാ പ്രസിഡന്റ് ഇ.ആർ. ആത്മൻ അധ്യക്ഷനായി.വോളിബോൾ ഇന്ത്യൻ ടീം ക്യാപ്റ്റൻ ജിനി ഷാജി മുഖ്യാതിഥിയായി. ജില്ലാ പോലീസ് ടീമും മോസ്കോ എഫ്സി പറവൂരും തമ്മിലായിരുന്നു മത്സരം. 1-0 സ്കോറിന് മോസ്കോ എഫ്സി പറവൂർ വിജയിച്ചു.
പി.ജി. അനിൽകുമാർ, സാബു പോൾ, പി.എ. ഷിയാസ് , കെ.എൻ. ബിജി, സി.ജെ. സെബി, കെ.വി. പ്രമോദ്കുമാർ, എ.കെ. പ്രവീൺകുമാർ, വി.എ. അഭിലാഷ് എന്നിവർ സംസാരിച്ചു. മൂന്നിന് പറവൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിലാണ് ജില്ലാ കൺവൻഷൻ.