പിറ്റ് ആക്ട്: യുവാവിനെ ജയിലില്‍ അടച്ചു
1546689
Wednesday, April 30, 2025 4:13 AM IST
കൊച്ചി: ഒന്നിലധികം നര്‍ക്കോട്ടിക് കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായി ( പിറ്റ് ആക്ട് - പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിംഗ്) യുവാവിനെ പൂജപ്പുര സെൻട്രല്‍ ജയിലില്‍ അടച്ചു.
മട്ടാഞ്ചേരി ആചാരി റോഡ് വെളിയത്ത് വീട്ടില്‍ ഫര്‍ഹാനെ(24)യാണ് ജയിലില്‍ അടച്ചത്. പ്രതി കൊച്ചി സിറ്റി തോപ്പുംപടി പോലീസ് സ്റ്റേഷനിലെ നർക്കോട്ടിക് കേസിലെ പ്രതിയാണ് . കൊച്ചി സിറ്റി പോലീസാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.