ആ​ലു​വ: സ​ബ് ജ​യി​ൽ റോ​ഡി​ൽ ഗ്രൗ​ണ്ടി​ന് മു​ന്നി​ലെ കാ​ന ന​വീ​ക​ര​ണം മു​ട​ങ്ങി. ബി​എ​സ്എ​ൻ​എ​ൽ കേ​ബി​ളു​ക​ൾ മാ​റ്റി സ്ഥാ​പിക്കാനുള്ള കാലതാമസത്തെ തു​ട​ർ​ന്നാ​ണ് ന​വീ​ക​ര​ണം നി​ർ​ത്തി​വ​ച്ച​ത്. ഈ​എ​സ്ഐ റോ​ഡ് ആ​രം​ഭി​ക്കു​ന്നി​ട​ത്ത് കു​റു​കെ​യാ​യി കാ​ന പു​തി​യ​താ​യി പ​ണി​യേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ ബ​ന്ധി​പ്പി​ക്കേ​ണ്ട പ​ഴ​യ കാ​ന​യു​ടെ അ​ക​ത്ത് ലാ​ൻ​ഡ് ഫോ​ൺ കേ​ബി​ളു​ക​ൾ ഉ​ള്ള​തി​നാ​ൽ അത് മാ​റ്റാ​തെ ജോലി ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ പ​റ​യു​ന്ന​ത്. ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​രോ​ട് കേ​ബി​ളു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഈ ​മേ​ഖ​ല​യി​ൽ കാ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി ഇ​ല്ലാ​ത്ത​തി​നാ​ൽ മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​ലെ വെ​ള്ളം മു​ഴു​വ​ൻ കു​ത്തി​യൊ​ഴു​കി ഇവിടെ ഗ​താ​ഗ​ത ത​ട​സമു​ണ്ടാ​കാ​റു​ണ്ട്. സ​മീ​പ​ത്തെ വ​ക്കീ​ൽ ഓ​ഫീ​സു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ സം​ഭ​വം വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞതവണത്തെ ക​ന​ത്ത മ​ഴ​യി​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ഡ്ജി​ലേ​ക്കാ​ണ് മ​ഴ​വെ​ള്ളം കു​ത്തി​യൊ​ഴു​കി​യെ​ത്തി​യ​ത്.