വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
1569053
Saturday, June 21, 2025 3:56 AM IST
മൂവാറ്റുപുഴ: അടൂപ്പറന്പ് ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രദേശത്തെ മുഴുവൻ വിദ്യാർഥികൾക്കും, എംജി സർവകലാശാല ബിഎസ്സി ബോട്ടണി പരീക്ഷയിൽ റാങ്ക് നേടിയ ഹസ്ന സുൽഫിക്കറിനെയും മെമന്റോ നൽകി ആദരിച്ചു.
ആവോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോർജ് വർഗീസ് തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ടി.എച്ച് സുധീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം. സുധീർ, വിപിഎസ്ആർ ഷബാബ്, വി.എച്ച്. ഷിനാജ്, വി.എച്ച്. സാലിഹ്, ജലീൽ തടത്തിൽ, ജവാസ് ആര്യങ്കാല തുടങ്ങിയവർ പങ്കെടുത്തു.