അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ 21-ാം വാ​ര്‍​ഡി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച പൊ​ങ്ങം ആ​ര്‍​കെ​ഐ വികസന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. 50 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് പൊ​ങ്ങം റോ​ഡി​ലെ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പൊ​ട്ടി​പ്പൊ​ളി​ഞ്ഞ കാ​ന സ​മീ​പ​മു​ള്ള സ​മീ​പ​വാ​സി​ക​ള്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി വി​ട്ട് ത​ന്നു കൊ​ണ്ട് കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി.

ലോ​ഡിം​ഗ് സ്ലാ​ബ് സ്ഥാ​പി​ച്ച് മൂ​ന്നു വ​ണ്ട​ക​ള്‍​ക്ക് അ​നാ​യാ​സം ക​ട​ന്നു​പോ​കാ​വു​ന്ന രീ​തി​യി​ല്‍ സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കി. പൊ​ങ്ങം റോ​ഡി​ന്‍റെ മു​ഴു​വ​ന്‍ റീ-​ടാ​റിം​ഗ് പ്ര​വ​ര്‍​ത്തി​ക​ള​ട​ക്കം റോ​ഡി​ന് കു​റു​കെ ക​ലു​ങ്ക് നി​ര്‍​മാ​ണ​വും ന​ട​ത്തി.

ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ഷി​യോ​പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ബാ​സ്റ്റി​ന്‍ ഡി. ​പാ​റ​യ്ക്ക​ല്‍, മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു തോ​മ​സ്, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അധ്യ​ക്ഷ​ന്‍ മ​നു നാ​രാ​യ​ണ​ന്‍,

സാ​ജു നെ​ടു​ങ്ങാ​ട​ന്‍, ലി​സി പോ​ളി ടീ​ച്ച​ര്‍, ജാ​ന്‍​സി അ​രീ​യ്ക്ക​ല്‍, മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ദേ​വ​ച്ച​ന്‍ കോ​ട്ട​യ്ക്ക​ല്‍, ച​ര്‍​ച്ച് ന​ഗ​ര്‍ അ​സോസി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡാ​ന്‍റി കാ​ച്ച​പ്പി​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.