ദീപിക ബാലസഖ്യം യൂണിറ്റ് പ്രവർത്തനോദ്ഘാടനം
1568823
Friday, June 20, 2025 4:42 AM IST
വാഴക്കുളം: കുട്ടികളിൽ നന്മയും മൂല്യവും വളരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നു കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ. കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ ദീപിക ബാലസഖ്യം യൂണിറ്റ് പ്രവർത്തനോദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കലൂർ സെന്റ് ജോണ്‍സ് പള്ളി വികാരി റവ.ഡോ. തോമസ് ചെറുപറന്പിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സജി പൗലോസ് അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ യോഗത്തിൽ ആദരിച്ചു.
കല്ലൂർക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഡെൽസി ലൂക്കാച്ചൻ, സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി, പ്രധാനാധ്യാപകൻ ജോസഫ് സക്കറിയാസ്, എം.കെ. ബിജു, ആർ. രാജേഷ്, ബിൻസി സജി, ജീന ജോർജ് തുടങ്ങിയവർ പങ്കെടുത്തു.