കേബിളിൽ കുരുങ്ങി വീണ് സ്കൂട്ടർ യാത്രികന്റെ മൂക്കിന് ഗുരുതര പരിക്ക്
1568569
Thursday, June 19, 2025 4:42 AM IST
കാക്കനാട്: വൈദ്യുത പോസ്റ്റിൽ തൂങ്ങിക്കിടന്നിരുന്ന കേബിളിൽ കുരുങ്ങി റോഡിലേക്കു മറിഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരന്റെ മൂക്കിന്റെ പാലമൊടിഞ്ഞു. ഒറ്റപ്പാലം മായന്നൂർ പുത്തൻപീടികയിൽ മുഹമ്മദ് ഫവാസിനാണ്(23) പരിക്കേറ്റത്.
സ്വകാര്യ കമ്പനിയിലെ ഡെലിവറി ജീവനക്കാരനായ ഫവാസ് ബുധനാഴ്ച രാവിലെ 7.30യോടെ പാഴ്സലുമായി പോകുമ്പോഴാണ് അപകടം. സ്കൂട്ടറിന്റെ കണ്ണാടിയിലാണ് കേബിൾ കുരുങ്ങിയത്. നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. പിന്നാലെ കാറിൽ വരികയായിരുന്ന കിഴക്കേ ആഞ്ഞിക്കാത്ത് കെ.ഇ. അബ്ദുള്ളയാണ് ഫവാസിനെ കരിമക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇടപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഫവാസിന്റെ മൂക്കിന് ഡോകടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.