സ്കൂട്ടര്‍ മോഷ്ടാവ് കുടുങ്ങി
1568566
Thursday, June 19, 2025 4:42 AM IST
കൊച്ചി: സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചേര്‍പ്പ് സ്വദേശി നരേഷ് കൃഷ്ണ(19) നെയാണ് കളമശേരി പോലീസ് പിടികൂടിയത്.
എറണാകുളം വട്ടേക്കുന്നം സ്വദേശിയുടെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.