ചെ​റാ​യി: മു​ന​മ്പം വൈ​ദ്യ​രു​പ​ടി ബ​സ് സ്റ്റോ​പ്പി​ന് പ​ടി​ഞ്ഞാ​റു​വ​ശം മു​ന​മ്പം പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഒ​രു വീ​ട്ടി​ൽ നി​ന്ന് ഒ​മ്പ​തു ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.

വീ​ട്ടു​കാ​ര​നാ​യ അ​റു​കാ​ട്ടി​ൽ സ​നൂ​പ്, സു​ഹൃ​ത്തു​ക്ക​ളാ​യ മു​ന​മ്പം സ്വ​ദേ​ശി അ​നീ​ർ, ജെ​സ്‌​ലി​ൻ, ചെ​റാ​യി സ്വ​ദേ​ശി കൃ​ഷ്ണ​ദേ​വ്, ത​ത്ത​പ്പി​ള്ളി സ്വ​ദേ​ശി അ​നീ​ഷ് എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ സ​നൂ​പ് ഒ​ഴി​ച്ച് എ​ല്ലാ​വ​ർ​ക്കും സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു.

പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. സ​നൂ​പി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.