"ഉദ്യോഗ്-25' മെഗാ ജോബ് ഫെയർ നാളെ
1568546
Thursday, June 19, 2025 4:13 AM IST
അങ്കമാലി : ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ഫ്ലോറൻസ് എജുക്കേഷൻ കൺസൾട്ടൻസിയുടെയും ആഭിമുഖ്യത്തിൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നാഷണൽ കരിയർ സർവീസ് സഹകരിച്ച് സംഘടിപ്പിക്കുന്ന "ഉദ്യോഗ് 25" മെഗാ ജോബ് ഫെയർ നാളെ രാവിലെ ഒന്പതു മുതൽ വൈകീട്ട് അഞ്ചു വരെ ഡി പോൾ കാമ്പസിൽ നടക്കും.
50-ത്തിലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് വിവിധ മേഖലകളിൽ തൊഴിൽ അവസരങ്ങൾ കണ്ടെത്താനുള്ള മികച്ച വേദിയാകും ഈ ഫെയർ. രജിസ്ട്രേഷനായി www.depaul.edu.in സന്ദർശിക്കുക.