ബീച്ച് ടൂറിസം കോറിഡോർ പദ്ധതിക്കു 2.96 കോടി
1568542
Thursday, June 19, 2025 4:13 AM IST
വൈപ്പിൻ: ബീച്ച് ടൂറിസം കോറിഡോർ പദ്ധതിക്ക് 2.96 കോടി രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. കുഴുപ്പിള്ളി, മുനമ്പം, ചെറായി ബീച്ചുകളുടെ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനും ആയാണ് വിനോദസഞ്ചാര വകുപ്പ് തുക അനുവദിച്ചത്.
മൂന്ന് ബീച്ചുകളിലായി നടപ്പാതകളുടെ നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കൽ, കൈവരികളും ഇരിപ്പിടങ്ങളും ഒരുക്കൽ, സ്നാക്സ് ബാറുകൾ, കുട്ടികളുടെ കളി ഉപകരണങ്ങൾ, ഓപ്പൺ ജിം, പാർക്കിംഗ് ഏരിയ, പോലീസ് കൺട്രോൾ റൂം, വൈദ്യുതി വിളക്കുകൾ, നിലവിലുള്ള ടോയ്ലറ്റുകളുടെ നവീകരണം, സൗന്ദര്യവത്കരണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ചേർന്ന വിനോദസഞ്ചാരവകുപ്പിന്റെ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതെന്ന്എംഎൽഎ വ്യക്തമാക്കി.