പ​ള​ളു​രു​ത്തി: രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ണ​മാ​ലി​യി​ൽ ദു​രി​താ​ശ്വാ​സ ക്യാന്പ് തു​റ​ന്നു.​ക​ണ്ണ​മാ​ലി പ​ള്ളി പാ​രി​ഷ് ഹാ​ളി​ലാ​ണ് ക്യാന്പ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. 250 ഓ​ളം പേ​ർ ക്യാന്പിലു​ണ്ടെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് ക​ട​ൽ പൊ​തു​വേ ശാ​ന്ത​മാ​യി​രു​ന്നെ​ങ്കി​ലും വീ​ടു​ക​ളി​ൽ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​തെ ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.