എബിഇടി പ്രോഗ്രാം ഇവാലുവേറ്ററായി നിയമിച്ചു
1568560
Thursday, June 19, 2025 4:26 AM IST
വാഴക്കുളം: വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം പ്രഫ. സി.കെ. അനൂപ്, മേരിലാൻഡ്, (യുഎസ്എ) ബാൾട്ടിമോറിലെ എബിഇടി (എബിഇടി-അക്രഡിറ്റേഷൻ ബോർഡ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജി) ആസ്ഥാനത്ത് പ്രോഗ്രാം ഇവാലുവേറ്റർ കാൻഡിഡേറ്റ് പരിശീലനം പൂർത്തിയാക്കിയതിനെ തുടർന്ന് എബിഇടി പ്രോഗ്രാം ഇവാലുവേറ്ററായി നിയമിച്ചു.
അപ്ലൈഡ് സയൻസ്, കന്പ്യൂട്ടിംഗ്, എൻജിനീയറിംഗ് സാങ്കേതികവിദ്യ എന്നിവയിലെ കോളജ്, യൂണിവേഴ്സിറ്റി പ്രോഗ്രാമുകൾക്ക് ആഗോളതലത്തിൽ അംഗീകാരം നൽകുന്ന അംഗീകരിക്കപ്പെട്ട സ്ഥാപനമാണ് എബിഇടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് എബിഇടി അക്രഡിറ്റേഷൻ നൽകുന്നത്.