കോ​ല​ഞ്ചേ​രി: യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ 100 ദി​ന ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പു​ത്ത​ൻ​കു​രി​ശ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട്ട് കി​ലോ​മീ​റ്റ​ർ മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു.

സി​ന്തൈ​റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ജു ജേ​ക്ക​ബ് മാ​ര​ത്ത​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൽ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​നാ​യി.

എം​ഐ​ടി​എ​സ് ഫി​സി​ക്ക​ൽ ട്രെ​യി​നിം​ഗ് ഹെ​ഡ് എ​ൽ​രാ​ജ് മം​ഗ​ല​ത്ത് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. കാ​ണി​നാ​ട് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് വ​ട​വു​കോ​ട്, പു​ത്ത​ൻ​കു​രി​ശ്, പീ​ച്ചി​ങ്ങ​ച്ചി​റ വ​ഴി കാ​ണി​നാ​ട്ടി​ൽ മാ​ര​ത്ത​ൺ സ​മാ​പി​ച്ചു.

സ​മാ​പ​ന യോ​ഗ​ത്തി​ൽ ഏ​ഷ്യ​ൻ പ​ഞ്ച​ഗു​സ്തി മീ​റ്റി​ൽ വെ​ങ്ക​ല മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ഇ​ന്ത്യ​ൻ പ​ഞ്ച​ഗു​സ്തി താ​രം അ​രു​ൺ പി. ​ജോ​ണി​നെ​യും ഡ്വാ​ർ​ഫ് മാ​ര​ത്ത​ൺ റ​ണ്ണ​ർ സി.​ആ​ർ. ധ​നീ​ഷി​നെ​യും അ​ജു ജേ​ക്ക​ബ് മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.