മെട്രോപൊളിറ്റൻ ആസൂത്രണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം
1568549
Thursday, June 19, 2025 4:13 AM IST
കാക്കനാട് : കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ സമിതി (എംപിസി)യിലേക്ക് മുനിസിപ്പൽ കൗൺസിലർമാരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഏകപക്ഷീയ വിജയം. രണ്ട് അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്.
സിനി (അങ്കമാലി നഗരസഭാ ഉപാധ്യക്ഷ) റാഷിദ് ഉള്ളംപിള്ളി (തൃക്കാക്കര നഗരസഭ)യുമാണ് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വിജയികളായത്. സിപിഎമ്മിലെ ഗ്രേസി ദേവസ്യയേയും (അങ്കമാലി നഗരസഭ) സിപിഐയിലെ സി.എം. ഷിനിനേയും (ഏലൂർ നഗരസഭ) ആണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെടുത്തിയത്.
കോൺഗ്രസ് സ്ഥാനാർഥികൾക്ക്141 വോട്ടുകളും ഇടതു സ്ഥാനാർഥികൾക്ക് 122 വോട്ടുകളും ലഭിച്ചു. രണ്ട് വോട്ടുകൾ അസാധുവായി. ആസൂത്രണ സമിതിയിലേക്കുള്ള ഗ്രാമപഞ്ചായത്തു പ്രതിനിധികളെ ചൊവ്വാഴ്ച തെരഞ്ഞെടുത്തിരുന്നു.
കോർപറേഷൻ കൗൺസിലർമാരിൽ നിന്നുളള പ്രതിനിധികളെ ഇന്നുതെരഞ്ഞെടുക്കും. 74 കൗൺസിലർമാരിൽ നിന്നും നാലു പേരെയാണ് മെട്രോപൊളിറ്റൻ ആസൂത്രണ സമിതിയിലേക്ക് തെരഞ്ഞെടുക്കുന്നത്.