കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് നാലു വീടുകള്‍ക്ക് തറക്കല്ലിട്ടു
1568559
Thursday, June 19, 2025 4:26 AM IST
കൊച്ചി: ലയണ്‍സ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം' പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് സ്പോണ്സര് ചെയ്ത നാലു വീടുകള്‍ക്ക് വാടാട്ടുപാറ അരിക്കല്‍ സിറ്റിയില്‍ തറക്കല്ലിട്ടു.
ഡിസ്ട്രിക് 318 സിയുടെ സെക്കൻഡ് വിഡിജി ലയണ്‍ കെ.പി. പീറ്റര്‍ കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡിജില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സെന്റ് മേരിസ് പള്ളി വികാരി ഫാ. ജിനോ ഇഞ്ചപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കോറമ്പല്‍, കെ.എം. കോരച്ചന്‍, സി.എ. ടോണി ചാക്കോ, കെ.സി. മാത്യൂസ്, ബെറ്റി കൊരച്ചന് എന്നിവര്‍ പ്രസംഗിച്ചു.
എംഎസ്ജെ കോണ്‍വന്റ് ആണ് വീടുകള്‍ പണിയാന്‍ ഭൂമി വിട്ടുനല്‍കിയത്. എംഎസ്ജെ കോണ്‍വന്റിലെ സിസ്റ്റര്‍ ആന്റോ, സിസ്റ്റര്‍ ലീനസ്, ലയണ്‍സ് ക്ലബിലെ ജോര്‍ജ് മങ്ങാട്ട്, ബേബിച്ചന് നിധിറിക്കല്, ജിജി പുളിക്കന്‍, പി.ടി. വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.