ആ​ലു​വ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ കീ​ഴ്മാ​ട് - കു​ട്ട​മ​ശേ​രി സ​ർ​ക്കു​ല​ർ റോ​ഡി​ലെ ജി​ടി​എ​ൻ മേ​ഖ​ല​യി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം വെ​ള​ള​ക്കെ​ട്ട് കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന​ത്.

മ​ഴ​ക്കാ​ല​പൂ​ർ​വ വൃ​ത്തി​യാ​ക്ക​ൽ ന​ട​ക്കാ​ത്ത​തി​നാ​ൽ കാ​ന​നി​റ​ഞ്ഞൊ​ഴു​കി​യാ​ണ് മ​ഴ​വെ​ള്ളം റോ​ഡി​ലേ​ക്ക് പ​ര​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. കാ​ന​യ്ക്ക് മു​ക​ളി​ൽ കു​റ്റി​ക്കാ​ടു​ക​ളും വ​ള​ർ​ന്നു നി​ൽ​ക്കു​ന്നു​ണ്ട്. പ്ര​വ​ർ​ത്ത​നം നി​ല​ച്ച ജി ​ടി എ​ൻ ക​മ്പ​നി​യു​ടെ മ​തി​ലും ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ നി​ല​യി​ലാ​ണ്.

കെ​ട്ടി​ടം മു​ഴു​വ​നാ​യി പൊ​ളി​ച്ച് ത​റ നി​ക​ത്തി​യ​തോ​ടെ ചെ​ങ്ക​ല്ല് കൊ​ണ്ട് നി​ർ​മി​ച്ച മ​തി​ലു​ക​ളാ​ണ് അ​പ​ക​ട​നി​ല​യി​ലാ​യ​ത്. കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കെ​തി​രെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.