ദീപിക നമ്മുടെ ഭാഷ പദ്ധതി
1568805
Friday, June 20, 2025 3:58 AM IST
എറണാകുളം എസ്ആര്‍വി സ്കൂളില്‍
കൊച്ചി: എറണാകുളം എസ്ആര്‍വി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയ്ക്കു തുടക്കം. ലയണ്‍സ് ക്ലബ് കൊച്ചിന് പ്രൈഡിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് എന്‍.ബി. രാധാകൃഷ്ണന്‍നായര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ജിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് 318 സി മീഡിയ സെക്രട്ടറി കുമ്പളം രവി, ദീപിക കൊച്ചി സര്‍ക്കുലേഷന്‍ മാനേജര്‍ ബിനോ വര്‍ഗീസ്, ക്ലബ് സെക്രട്ടറി റോബര്‍ട്ട് സേവ്യര്‍, ട്രഷറര്‍ മനോജ് സുകുമാരന്‍, മുന്‍ പ്രസിഡന്റ് യേശുദാസ് വേണാട്ട്, അധ്യാപകരായ അജിമോന് പൗലോസ്, എം.ജി. പ്രസാദ്, ദീപിക ഏരിയ മാനേജര്‍ അനിതകുമാരി എന്നിവര്‍ പ്രസംഗിച്ചു.
ചെറായി എസ്എംഎച്ച്എസ്എസിൽ
ചെറായി: ചെറായി എസ്എം ഹയർ സെക്കൻഡറി സ്കൂളിൽ 'ദീപിക നമ്മുടെ ഭാഷ'പദ്ധതിയ്ക്കു തുടക്കം. ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന് സെക്രട്ടറി തുളസി വര്‍മ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിൻസിപ്പൽ സി.കെ. ഗീത അധ്യക്ഷത വഹിച്ചു. വിജ്ഞാന വർധിനി സഭ മാനേജർ പ്രദീപ് പൂത്തേരി, സെക്രട്ടറി ഷെല്ലി സുകുമാരൻ, സ്കൗട്ട് മാസ്റ്റർ വി.എസ്. സുനിൽ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. സ്മീര, ലൈബ്രേറിയൻ എൻ. ദിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.