ഇ​ല​ഞ്ഞി: നെ​ല്ലൂ​രു​പാ​റ പി​ഡ​ബ്ല്യു​ഡി റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ല​നി​മ​റ്റം ജം​ഗ്ഷ​നി​ൽ വീ​ട് ന​ഷ്ട​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന് സ്ഥ​ലം കൈ​മാ​റി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​ദേ​ശ​വാ​സി​യു​മാ​യ വി.​ജെ. ലൂ​ക്കോ​സ് വെ​ള്ള​മ്മ​ത​ട​ത്തി​ലാ​ണ് വീ​ട് ന​ഷ്ട​പ്പെ​ടു​ന്ന കെ.​പി. പൗ​ലോ​സി​ന് മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി കൈ​മാ​റി​യ​ത്.

റോ​ഡ് വീ​തി​കൂ​ട്ടി നി​ർ​മി​ക്കു​ന്പോ​ൾ ഇ​വ​രു​ടെ ഭ​വ​നം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പ് കാ​ലാ​നി​റ്റം ജം​ഗ്ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നി​രു​ന്നു.

ഈ ​യോ​ഗ​ത്തി​ൽ ജം​ഗ്ഷ​ൻ വി​ക​സ​നം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​വാ​നും ഭ​വ​നം ന​ഷ്ട​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ടു​വ​ച്ച് ന​ൽ​കു​വാ​നും ധാ​ര​ണ​യാ​യി.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി.​ജെ. ലൂ​ക്കോ​സ് മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ലം വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ആ​ധാ​രം കെ.​പി. പൗ​ലോ​സി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ജോ​യി, അം​ഗ​ങ്ങ​ളാ​യ എം.​പി. ജോ​സ​ഫ്, മോ​ളി ഏ​ബ്ര​ഹാം, സു​മോ​ൻ ചെ​ല്ല​പ്പ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റി.