ലഹരി വസ്തുക്കളുമായി യുവാക്കള്‍ പിടിയില്‍
1568831
Friday, June 20, 2025 4:52 AM IST
കൊച്ചി: വില്പനക്കായി സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളുമായി യുവാക്കള്‍ അറസ്റ്റില്‍. വയനാട് സുത്താന്ബത്തേരി സ്വദേശി കെ.വി. ജിതിന്(23), കാക്കനാട് തുതിയൂര്‍ സ്വദേശി അഷിന്‍ ഷിബു(22) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, തൃക്കാക്കര പോലീസും ചേർന്ന് പിടികൂടിയത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് തൃക്കാക്കര ഓര്‍ക്കിഡ് അവന്യൂ റോഡില്‍ ജിതിന് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 4.33 ഗ്രാം എംഡിഎംഎയും, 5.048 കിലോ കഞ്ചാവും പിടികൂടിയത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.