പ്ലസ് വണ്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
1568822
Friday, June 20, 2025 4:42 AM IST
കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ പ്രവേശനോത്സവവും വിജയദിനാഘോഷവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജയ്മോൻ പി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
വടകര സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളി സഹവികാരി ഫാ. അഗസ്റ്റിൻ പുല്ലുകാല അനുഗ്രഹപ്രഭാഷണം നടത്തി. പാന്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് മുഖ്യപ്രഭാഷണം നടത്തി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.
കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർഥികളുടെ പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ നടത്തി. കോതമംഗലം കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
പ്ലസ് വണ്‍ ക്ലാസുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജനമൈത്രി പോലീസ് മാസ്റ്റർ ട്രെയ്നർ കെ.പി. അജേഷ്, സ്കൂൾ സൗഹൃദ കോ-ഓർഡിനേറ്റർ സോണിയ ജോയി എന്നിവർ ക്ലാസുകൾ നയിച്ചു.