കി​ഴ​ക്ക​മ്പ​ലം: മ​ല​യാ​ള​ത്തി​ലും വി​ശ്വ സാ​ഹി​ത്യ​ത്തി​ലും ഉ​ള്‍​പ്പെ​ടെ വാ​യ​ന​ക്കാ​രെ ഏ​റെ സ്വാ​ധീ​നി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ ആ​വി​ഷ്‌​ക​രി​ച്ച് വേ​റി​ട്ട വാ​യ​ന​ദി​നാ​ച​ര​ണ​വു​മാ​യി താ​മ​ര​ച്ചാ​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍.

വാ​യ​ന​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് പാ​ത്തു​മ്മ​യു​ടെ ആ​ടും ബാ​ല്യ​കാ​ല​സ​ഖി​യി​ലെ സു​ഹ​റ​യും മ​ജീ​ദും കാ​ളി​ദാ​സ​നും ശ​കു​ന്ത​ള​യും ക​ണ്ണ​കി​യും ഝാ​ന്‍​സി റാ​ണി​യും ഷേ​ക്‌​സ്പി​യ​റി​ന്‍റെ ലേ​ഡി മാ​ക്ബ​ത്തും തു​ട​ങ്ങി 232 ഓ​ളം ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​ര​ങ്ങി​ലെ​ത്തി​യ​ത്.

ഷെ​ര്‍​ല​ക് ഹോം​സ്, തെ​ന്നാ​ലി​രാ​മ​ന്‍, ടെ​മ്പ​സ്റ്റ് തു​ട​ങ്ങി​യ സാ​ഹി​ത്യ കൃ​തി​ക​ളി​ല്‍ നി​ന്നു​ള്ള ക​ഥാ ശ​ക​ല​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട​ക​രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. സി​നി​മ​യും വാ​യ​ന​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​വാ​ദ​വും ന​ട​ന്നു.

സാ​ഹി​ത്യ​കാ​ര​ന്‍ പി.​കെ. ഭ​ര​ത​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ജേ​ക്ക​ബ് സി. ​മാ​ത്യു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​ന്‍. ശ്ലീ​ബ, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ള്‍ രാ​ഖി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.