കാ​ല​ടി : സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ൻ കാ​ല​ടി പ്ലാ​ന്‍റേ​ഷ​നി​ൽ എ​ത്തി. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ കാ​ല​ടി ഗ്രൂ​പ്പി​ലെ എ​സ്റ്റേ​റ്റു​ക​ളി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​സ്ഥ​ല​ത്ത് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നും അ​വ​രു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​നു​മാ​ണ് ക​മ്മീ​ഷ​ൻ എ​ത്തി​യ​ത്.

ഇ​ന്ന​ലെ കാ​ല​ടി ഗ്രൂ​പ്പ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ത്തി​യ ക്യാ​മ്പ് സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ബോ​ർ​ഡ് മെ​ന്പ​ർ അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ ക​മ്മി​ഷ​ൻ നി​യ​മ ഓ​ഫീ​സ​ർ കെ. ​ച​ന്ദ്ര​ശോ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.