12 വീടുകളുടെ താക്കോൽ ദാനവും ലയണ്‍സ് ഗ്രാമം ഉദ്ഘാടനവും നാളെ
1568821
Friday, June 20, 2025 4:42 AM IST
കോതമംഗലം: ലയണ്‍സ് ക്ലബ് നിർധന കുടുംബങ്ങൾക്ക് സ്ഥലവും വീടും സൗജന്യമായി നൽകുന്ന ലയണ്‍സ് ഗ്രാമം ഭവന പദ്ധതിയിൽ മലയിൻകീഴിൽ നിർമിച്ച 12 വീടുകളുടെ താക്കോൽ ദാനവും ലയണ്‍സ് ഗ്രാമത്തിന്റെ ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 8.30 നു ലയണ്‍സ് ക്ലബ് ഹാളിൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിക്കും.
ആന്റണി ജോണ്‍ എംഎൽഎ, നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നന്പൂതിരി, പ്രോജക്റ്റിന്റെ മുഖ്യ പ്രൊമോട്ടർമാരായ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ഇവിഎം ഗ്രൂപ്പ് ചെയർമാൻ ഇ.എം. ജോണി, നഗരസഭാംഗം കെ.വി. തോമസ്, പ്രോജക്റ്റ് കോ-ഓർഡിനേറ്റർ ജോസ് മംഗലി, ബിനോജ് ജോർജ്, സ്റ്റൈബി എൽദോ, ടോം ജെയിംസ്, സോണി ഏബ്രഹാം, ടി.കെ. സോണി എന്നിവർ പങ്കെടുക്കും.
കോതമംഗലം ലയണ്‍സ് ക്ലബ് 50 വർഷം പൂർത്തിയാക്കിയ കഴിഞ്ഞ വർഷം നഗരസഭയിലെ പതിനെട്ടാം വാർഡിൽ 18 വീടുകൾ നിർമിച്ചു നൽകി. അതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ എട്ടാം വാർഡിൽ മലയിൻകീഴിൽ 12 വീടുകൾ കൂടി നിർമിച്ചു നൽകുന്നത്.
കോതമംഗലം ലയണ്‍സ് ക്ലബ് ഗോൾഡൻ ജൂബിലി പ്രോജക്റ്റിന്റെ ഭാഗമായി ലക്ഷ്യമിട്ട 50 വീടുകളിൽ ശേഷിക്കുന്നത് വരും വർഷങ്ങളിൽ പൂർത്തിയാക്കുമെന്ന് ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.