കണ്ണമാലിയിലേക്ക് പൊതിച്ചോറുകളുമായി കോൾപിംഗ് പ്രവർത്തകർ
1568809
Friday, June 20, 2025 3:58 AM IST
ഫോർട്ടുകൊച്ചി : കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന കണ്ണമാലിയിൽ 500 ഓളം പൊതിച്ചോറുമായി കോൾപിംഗ് കൊച്ചി പ്രവർത്തകർവീടുകളിലെത്തി.
കോൾപിംഗ് യൂണിറ്റുകളായ സാന്റാക്രൂസ് കോൾപിംഗ് , ദീപം കോൾപിംഗ് -അമരാവതി ,സെന്റ് ജോസഫ്സ് , പെഗാസസ് കോൾപിംഗ് -ചുള്ളിക്കൽ , ജ്യോതിസ് കോൾപിംഗ്, മേരി മാതാ കോൾപിംഗ്, സാഫ്രോൺ കോൾ പിംഗ്, ഹോളി ഫാമിലി - നസ്രേത്ത് എന്നീ യൂണിറ്റുകളാണ് പൊതിച്ചോർ വിതരണ പരിപാടിയിൽ പങ്കെടുത്തത്.
ഭക്ഷണ പൊതികളുടെ വിതരണോത്ഘാടനം കണ്ണമാലി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോപ്പൻ അണ്ടിശേരി നിർവഹിച്ചു. രൂപത പ്രസിഡന്റ് അനു സെബാസ്റ്റ്യൻ, കോ ഓർഡിനേറ്റർ നിഷ ആൻസിറ്റ, സി.സി. പുഷ്പി എന്നിവർ നേതൃത്വം നല്കി.