സെനാറ-2025 മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
1569076
Saturday, June 21, 2025 4:13 AM IST
കളമശേരി: കേരള ബിഎസ്സി നഴ്സിംഗ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെനാറ-2025 മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളജ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ കെബിഎൻഎസ്എ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ജോബിൻ ജോളി അധ്യക്ഷത വഹിക്കും.
സിനിമാതാരം ഗണപതി പൊതുവാൾ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് നഴ്സിംഗ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ജോബിൻ ജോളി, കീർത്തന സി, ഡിയോൾ ബയ്സിൽ , അബിൻനാഥ് എന്നിവർ പങ്കെടുത്തു.