വയോജന കലാമേള സമാപിച്ചു: മരട് നഗരസഭ ജേതാക്കള്‍
1569071
Saturday, June 21, 2025 4:13 AM IST
കൊച്ചി: പ്രായം വകവയ്ക്കാതെ നൂറുക്കണക്കിന് വയോജനങ്ങള്‍ മാറ്റുരച്ച വയോജന കലാമേള സമാപിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പിന്റെയും കേരള സാമൂഹിക സുരക്ഷ മിഷന്റെയും സഹകരണത്തോടെയാണ് കലാമേള സംഘടിപ്പിച്ചത്.
44 പോയിന്റ് നേടിയ മരട് നഗരസഭ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 22 പോയിന്റുമായി തൃപ്പൂണിത്തുറ നഗരസഭ രണ്ടാം രണ്ടാം സ്ഥാനവും 20 പോയിന്റ് നേടിയ പറവൂര്‍ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ വയോജന കലാമേള നടക്കുന്നത്. 50ലധികം ടീമുകളിലായി 500ല്‍ പ്പരം വയോജനങ്ങള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ രണ്ടു ദിവസമായി നടന്ന വയോജന കലാമേളയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ് അധ്യക്ഷത വഹിച്ചു.