തുക കൈമാറി
1569057
Saturday, June 21, 2025 3:56 AM IST
വാഴക്കുളം: സെന്റ് ജോർജ് ആശുപത്രിയുടെ സഹകരണത്തോടെ വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിലേക്ക് പോത്താനിക്കാട് കൂറ്റപ്പിള്ളിൽ കെ.ജെ. ജോസഫ് ചാരിറ്റബിൾ ട്രസ്റ്റ് എട്ടു ലക്ഷം സംഭാവന നൽകി. കൂറ്റപ്പിള്ളിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ജെ ജോസഫ് വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യന് ചെക്ക് കൈമാറി.
ട്രസ്റ്റ് സെക്രട്ടറി ജോണി മെതിപ്പാറ, വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോർജ് പൊട്ടക്കൽ, ഫാ. തോമസ് മഞ്ഞക്കുന്നേൽ, ഡോ. മാത്യൂസ് നന്പേലി, ഡോ. സോണി ജെയിംസ്, സജി കൂറ്റപ്പിള്ളിൽ, ജോമോൻ കുന്നുംപുറം, സാജു ടി. ജോസ്, തോമസ് വർഗീസ്, ജെയിംസ് തോട്ടുമാരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.