ലഹരിക്കെതിരെ ബോധവത്കരണവുമായി സ്പാർക്ക്
1569054
Saturday, June 21, 2025 3:56 AM IST
കോതമംഗലം: ആധുനിക യുഗത്തിലെ വിദ്യാർഥികളെ ലഹരിയുടെ കൈയിൽ നിന്ന് അകറ്റുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് നഗരസഭ അധ്യക്ഷൻ കെ.കെ ടോമി. വിമലഗിരി പബ്ലിക് സ്കൂളിൽ സ്പാർക്ക് എന്ന പേരിൽ ആരംഭിച്ച ഓറിയന്റേഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ നന്മയ്ക്കുതകുന്ന നിരവധി വിഷയങ്ങളെ കുറിച്ച് കുട്ടികളെയും, മാതാപിതാക്കളെയും അധ്യാപകരെയും ബോധവത്കരിച്ച ക്ലാസ് ശ്രദ്ധേയമായിരുന്നു. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. റിട്ട. സബ് ഇൻസ്പെക്ടർ ഒ.എം ബാബു ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി.
പ്രിൻസിപ്പൽ ജിസി സോജൻ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ടൈറിസ് ടോം, അധ്യാപിക മിനി അംസ്ട്രോങ്, അധ്യാപക പ്രതിനിധി ഉഷാസന്ധ്യ എന്നിവർ പ്രസംഗിച്ചു.