പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയിൽ തിരുനാൾ
1569087
Saturday, June 21, 2025 4:23 AM IST
ചെറായി: പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയിൽ ഈശോയുടെ തിരുഹൃദയ തിരുനാളിന് ബസിലിക്ക റെക്ടർ റവ. ഡോ. ആന്‍റണി കുരിശിങ്കൽ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ കാർമികത്വം വഹിച്ചു.
നാളെയാണ് തിരുനാൾ. വൈകീട്ട് 5.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലി. ഫാ. ബിനു മുക്കത്ത് കാർമികത്വം വഹിക്കും. ഫാ. ജോസ് തോമസ് വചനപ്രഘോഷണം നടത്തും.