ശ്രേഷ്ഠ ബാവയ്ക്ക് പൗരസ്വീകരണം നാളെ
1569077
Saturday, June 21, 2025 4:13 AM IST
തൃപ്പൂണിത്തുറ: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായ്ക്ക് തൃപ്പൂണിത്തുറ പൗരാവലിയുടെ നേതൃത്വത്തിൽ നാളെ സ്വീകരണം നൽകും. വൈകിട്ട് നാലിന് ഇന്ദിര പ്രിയദർശിനി ലായം കൂത്തമ്പലത്തിൽ നഗരസഭാധ്യക്ഷ രമ സന്തോഷ് അധ്യക്ഷത വഹിക്കുന്ന സ്വീകരണ സമ്മേളനം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും.
പാലസ് ട്രസ്റ്റ് അഡ്മിനിസ്ട്രേഷൻ ബോർഡ് പ്രസിഡന്റ് എസ്. അനുജൻ പൗരാവലിയുടെ ഉപഹാരം ബാവയ്ക്ക് നൽകും. അനൂപ് ജേക്കബ് എംഎൽഎ, വിവിധ സമുദായ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പ്രസംഗിക്കും.