അ​ങ്ക​മാ​ലി: ഡി ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ​യും ഫ്ലോ​റ​ൻ​സ് എ​ജു​ക്കേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ലു​വ ടൗ​ൺ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും നാ​ഷ​ണ​ൽ ക​രി​യ​ർ സ​ർ​വീ​സും സ​ഹ​ക​രി​ച്ച് ഉ​ദ്യോ​ഗ് 25 മെ​ഗാ ജോ​ബ് ഫെ​യ​ർ ഡി​സ്റ്റ് കാ​മ്പ​സി​ൽ ന​ട​ന്നു.

ജൂ​ണി​യ​ർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​വി. സി​ന്ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​ണി ചാ​ക്കോ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സ്റ്റ് അ​ധ്യാ​പ​ക​രാ​യ ജോ​സ​ഫ് പോ​ൾ, ഡോ.​ ജാ​സ്മി​ൻ ബേ​ബി, ഫ്ലോ​റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സ് ഡ​യ​റ​ക്ട​ർ ഉ​മേ​ഷ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

നി​പ്പോ​ൺ ടൊ​യോ​ട്ട, മു​ത്തൂ​റ്റ് മൈ​ക്രോ ഫി​നാ​ൻ​സ്, ലാ​സാ ഐ​സ്ക്രീം​സ് തു​ട​ങ്ങി 50ല​ധി​കം പ്ര​മു​ഖ ക​മ്പ​നി​ക​ൾ ജോ​ബ് ഫെ​യ​റി​ൽ പ​ങ്കെ​ടു​ത്തു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള മി​ക​ച്ച വേ​ദി​യാ​യി മെ​ഗാ ജോ​ബ് ഫെ​യ​ർ.