പീഡനക്കേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ
1569070
Saturday, June 21, 2025 4:13 AM IST
നെടുന്പാശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കുകയും നാലു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയെ നെടുന്പാശേരി വിമാന ത്താവളത്തിൽനിന്ന് പോലീസ് പിടികൂടി. വെങ്കിടങ്ങ് പാടൂര്‍ തങ്ങള്‍പടിക്കടുത്ത് താമസിക്കുന്ന ചക്കംകണ്ടം അങ്ങാടിത്താഴം സ്വദേശി കറപ്പം വീട്ടില്‍ ആഷികി(38)നെയാണ് എസ്ഐ കെ.ആര്. ബിജു അറസ്റ്റ് ചെയ്തത്.
2020ലാണ് കേസിനാസ്പദ മായ സംഭവം നടന്നത്. യുവതിയില്‍നിന്നു പല തവണയായി വാങ്ങിയ നാലു ലക്ഷം രൂപ തിരികെ നല്‍കാനും പ്രതി തയാറായില്ല. സംഭവത്തിന് ശേഷം വിദേശത്ത് ഒളിവിലായിരുന്ന പ്രതി നാട്ടിലേക്ക് തിരികെ എത്തിയ പ്പോഴാണ് പോലീസിന്റെ വല യിൽ കുടുങ്ങിയത്.