നാളെ വിശ്വാസ ദീപശിഖാ പ്രയാണം
1569088
Saturday, June 21, 2025 4:23 AM IST
ആലങ്ങാട് : ആലങ്ങാട് കുന്നേൽ അത്ഭുത ദിവ്യ ഉണ്ണീശോയുടെ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപന കർമത്തിന് മുന്നോടിയായി നാളെ വിശ്വാസ ദീപശിഖാ പ്രയാണം നടത്തും. ഞായറാഴ്ച വൈകിട്ട് നാലിന് പറവൂർ കോട്ടയ്ക്കാവ് പള്ളിയിൽ നിന്നും വിശ്വാസ ദീപ വാഹനാ യാത്ര മാതൃ ദേവാലയമായ ആലങ്ങാട് സെന്റ് മേരീസ് പള്ളിയിലെത്തും.
ശിലാസ്ഥാപന കർമത്തിലുള്ള കല്ലുകൾ ഫാ. പോൾ ചുള്ളിയുടെ നേതൃത്വത്തിൽ വെഞ്ചിരിപ്പിക്കും. വാഹനജാഥയോടെ കുന്നേൽ പള്ളിയിലേക്ക് എത്തും. തുടർന്ന് ദിവ്യബലിയും നൊവേനയും നടക്കും. ഇതിന്റെ മുന്നോടിയായി 23 മുതൽ 28 വരെ കുന്നേൽപള്ളിയിൽ ഒരുക്ക പ്രാർഥനകൾ നടക്കും.
രാവിലെ 6.30ന് ദിവ്യബലി തുടർന്ന് ആരാധന വൈകിട്ട് ഏഴിന് പൊതു ആരാധന, നൊവേന, ദിവ്യകാരുണ്യ ആശീർവാദം ,നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ശിലാസ്ഥാപന കർമദിവസമായ 29ന് രാവിലെ 9.30ന് ദിവ്യബലിയും നൊവേനയും തുടർന്ന് 11ന് ശിലാസ്ഥാപന കർമം ബിഷപ് മാർ തോമസ് ചക്യത്ത് നിർവഹിക്കും. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും.
ഇടവക വികാരി ഫാ. ജൂലിയസ് കറുകന്തറ , ട്രസ്റ്റി മാരായ സജ്ജു ജോസഫ് കളപ്പറമ്പത്ത്, സനിൽ അഗസ്റ്റിൻ കൈതാരത്ത്, നിർമാണ കൺവീനർ ജോസ് പോൾ കളപ്പറമ്പത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.