കുടിവെള്ളം മുടങ്ങി; മൂലമ്പിള്ളിക്കാര്‍ പ്രക്ഷോഭത്തിലേക്ക്
1569078
Saturday, June 21, 2025 4:13 AM IST
കൊച്ചി: കണ്ടെയ്നര്‍ റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോള്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് തകര്‍ന്ന് മൂലമ്പള്ളി പുനരധിവാസ മേഖലയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. ജനവാസ മേഖലയില്‍ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന നൂറോളം കുടുംബങ്ങളാണ് ദുരിതം പേറുന്നത്.
പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതരോ കളക്ടറോ പ്രശനത്തില്‍ ഇടപെടുന്നില്ലെന്ന് കാട്ടി മൂലമ്പിള്ളി സമര സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികളായ മേരി ഫ്രാന്‍സീസ് പനക്കല്‍, വി.പി. വില്സന് തുടങ്ങിയവര്‍ പറഞ്ഞു.