സെറ്റുകളില്‍ ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന
1569072
Saturday, June 21, 2025 4:13 AM IST
കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാപ്രവര്‍ത്തകരില്‍ നിന്ന് എഴുതി വാങ്ങാനൊരുങ്ങി നിര്‍മാതാക്കളുടെ സംഘടന. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നല്‍കേണ്ടത്.
നടീനടന്മാര് അടക്കം എല്ലാവര്ക്കും ഇത് ബാധകമാണെന്നും സംഘടന അറിയിച്ചു. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ 26 മുതല്‍ നിബന്ധന നടപ്പില്‍ വരുത്തുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.