സെമിനാർ നടത്തി
1569080
Saturday, June 21, 2025 4:23 AM IST
കൊച്ചി: മനുഷ്യന്റെ അന്തരംഗങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഭാവഭേദങ്ങളാണ് ചാവറയച്ചന്റെ രചനയിലൂടനീളമെന്ന് പ്രഫ. എം.കെ. സാനു. മഹാത്മാ ഗാന്ധി സര്‍വകലാശാല ചാവറ ചെയറും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്മാൻ റവ.ഡോ. മാര്ട്ടിന് മള്ളാത്ത് ഉദ്ഘാടനം ചെയ്തു. പ്രഫ. ജോര്‍ജ് ജോസഫ്, റാം മോഹന്‍ പാലിയത്ത് എന്നിവര്‍ വിഷയാവതരണം നടത്തി.
എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ പ്രഫ. സജി മാത്യു, സെന്റ് ജോസഫ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ശാന്തിനി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ്, മംഗലപ്പുഴ സെമിനാരി റെക്ടര്‍ ഫാ.സ്റ്റാന്‍ലി പുല്പുറയില് എന്നിവര്‍ പ്രസംഗിച്ചു.