കുഴിക്കാട്ടുശേരിയിൽ വിശുദ്ധ മറിയംത്രേസ്യയുടെ തിരുനാൾ എട്ടാമിടം ഭക്തിസാന്ദ്രം
1567653
Monday, June 16, 2025 1:49 AM IST
കുഴിക്കാട്ടുശേരി: വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന്റെ എട്ടാമിടം ആഘോഷിച്ചു.
കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധയുടെ തിരുനാൾ എട്ടാമിടത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി ഫിനാൻസ് ഓഫീസർ ഫാ. ജോ സഫ് ഗോപുരം കാർമികനായി. തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേർച്ചയൂട്ട് എന്നിവ നടന്നു.
നാടിന്റെ നാനാഭാഗത്തുനിന്നായി ആയിരങ്ങൾ തീർഥാടന കേന്ദ്രത്തിലെത്തി തിരുക്കർമങ്ങളിലും നേർച്ചയൂട്ടിലും പങ്കെടുത്തു.
തിരുനാൾ ആഘോഷ പരിപാടികൾക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും ആഘോഷകമ്മിറ്റി ചെയർമാനുമായ മോൺ. ജോളി വടക്കൻ, തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് സിഎച്ച് എഫ്, പ്രമോട്ടർ ഫാ. സെ ബാസ്റ്റ്യൻ അരിക്കാട്ട്, അഡ്മിനിസ് ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ സി എച്ച്എഫ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ സിഎച്ച്എഫ്, ജനറൽ കൺവീനർ സണ്ണി പഴയാറ്റിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി കൺവീനർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.