മാധ്യമങ്ങള്‍ പ്രത്യാശപകരുന്ന വാര്‍ത്തകള്‍ക്കു മുന്‍തൂക്കം നല്‍കണം: മാര്‍ പോളി കണ്ണൂക്കാടന്‍
1568203
Wednesday, June 18, 2025 1:16 AM IST
ഇരിങ്ങാലക്കുട: വായനക്കാരുടെയും പ്രേക്ഷകരുടെയും ശ്രദ്ധനേടാനുള്ള മത്സരത്തില്‍ നിഷേധാത്മകവാര്ത്തകള് പെരുകിവരികയാണെന്നും യഥാര്‍ഥ മാധ്യമപ്രവര്‍ത്തനം നന്മയുടെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മാര്‍ പോളി കണ്ണൂക്കാടന്‍.
കഴിഞ്ഞ 15 വര്‍ഷമായി ഇരിങ്ങാലക്കുട രൂപത പ്രതിവര്‍ഷം നടത്തിവരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യുകയായിരുന്നു ബിഷപ്.
യുദ്ധവും സംഘര്‍ഷങ്ങളും മദ്യവും ലഹരിയും മറ്റു സാമൂഹികതിന്മകളും സമൂഹത്തെ അതീവ ആശങ്കയിലാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ നല്ല വാര്‍ത്തകളാണ് ജനം ആഗ്രഹിക്കുന്നതെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം. സാധ്യമായ തോതില്‍ തങ്ങള്‍ക്കു ചുറ്റിലുമുള്ള നന്മയുടെയും സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും മാതൃകകളെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കു ചൂണ്ടിക്കാട്ടാന്‍ കഴിയും. നിഷേധ വാര്‍ത്തകള്‍ക്കല്ല, പോസിറ്റീവ് - സര്‍ഗാത്മക - വാര്‍ത്തകള്‍ക്കാണു പ്രാധാന്യം നൽ കേ ണ്ടതെ ന്നും ബിഷപ്ഓര്മിപ്പിച്ചു.
വികാരി ജനറാൾമാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ജോളി വടക്കന്‍, കേരളസഭ മാനേജിംഗ് ഡയറക്ടർ ഫാ. ജെയ്സണ്‍ വടക്കുംഞ്ചേരി, ഫാ. സിന്റോ മാടവന, ഫാ. അനൂപ് കോലങ്കണ്ണി, ഫാ. ടിന്റോ കൊടിയന്‍, സെബി മാളിയേക്കൽ, ജോസ് തളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.