ഇ​രി​ങ്ങാ​ല​ക്കു​ട: പാ​ദു​വ​ന​ഗ​ര്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ളാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 8000 സോ​ ഡാ​ക്കു​പ്പി അ​ട​പ്പു​ക​ള്‍ അ​ടി​ച്ചു​പ​ര​ത്തി വി​ശു​ദ്ധ​ന്‍റെ മ​നോ​ ഹ​ര​മാ​യ ചി​ത്രം നി​ര്‍​മി​ച്ചു.

കെ​സി​വൈ​എം അം​ഗ​ങ്ങ​ളാ​ണ് ചി​ത്രം നി​ര്‍​മി​ച്ച​ത്. കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ആ​ല്‍​ബി​ന്‍ ഷാ​ജു, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ന്ദ്ര ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാ​ഴ്ച​യോ​ളം നീ​ണ്ട പ​രി​ശ്ര​മം​കൊ​ണ്ടാ​ണ് യു​വ​ജ​ന​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മാ​യ ഈ ​ക​ലാ​വി​ഷ്‌​കാ​രം സാ​ധ്യ​മാ​ക്കി​യ​ത്.