വാടാനപ്പിള്ളിയിൽ റോഡരികിൽ സ്കൂട്ടർ കത്തിനശിച്ചു
1567663
Monday, June 16, 2025 1:49 AM IST
വാടനപ്പിള്ളി: തൃശൂർ റോഡിലെ ബസ് സ്റ്റോപ്പിനു എതിർവശത്തെ കെട്ടിടത്തിനു സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിനശിച്ചു.
സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിനും ഭാഗികമായി തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വാടാനപ്പിള്ളി പോലീസും നാട്ടികയിൽനിന്നു ഫയർഫോഴ്സും എത്തി. ഇതിനിടെ അതുവഴിവന്ന നാട്ടുകാർതന്നെ ബക്കറ്റിൽ വെള്ളമെത്തിച്ച് തീ കെടുത്തി. സ്കൂട്ടർ പൂർണമായി കത്തിയമർന്നു. വാഹന ഉടമയെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല, തീപ്പിടുത്തത്തിന്റെ കാരണവും വ്യക്തമല്ല. സുവർണ ജൂബിലി പ്രമാണിച്ച് വാടാനപ്പിള്ളിയിലെ വ്യാപാരസ്ഥാപനങ്ങൾ മുടക്കമായതിനാൽ സംഭവം നടക്കുമ്പോൾ ആരും ഉണ്ടായിരുന്നില്ല. അതുവഴി വന്നവരാണ് പോലീസിൽ വിവരം അറിയിച്ചത്.